ചെന്നൈ: കരിയർ സുരക്ഷിതമാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മുൻഗണന നൽകി ഹോട്ടൽ മാനേജ്മെന്റ്, ഏവിയേഷൻ, നഴ്സിംഗ് കോഴ്സുകളുമായി ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ചെന്നൈസ് അമിർത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.
കേരളത്തിൽ ആദ്യത്തെ കാമ്പസ് കൊച്ചിയിലാണ് ആരംഭിക്കുക. നഴ്സിംഗ്, ഹോട്ടൽ മാനേജ്മെന്റ്, ഏവിയേഷൻ എന്നിവയിൽ മികച്ച കോഴ്സുകൾ ഇവിടെ നൽകും.
മികച്ച ലൈവ് പരിശീലനം ഉറപ്പാക്കുന്ന സംവിധാനങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറി, വൈഫൈ കാമ്പസ് തുടങ്ങിയ സംവിധാനങ്ങൾക്ക് പുറമെ എസി, നോൺ- എസി ഹോസ്റ്റലുകൾ, സ്വന്തമായി ട്രാൻസ്പോർട്ട് സൗകര്യം, ഇൻഡസ്ട്രിയൽ വിസിറ്റുകൾ, മികച്ച പ്ലേസ്മെന്റ് സെൽ എന്നിവയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളാണ്.
ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ ചെന്നൈസ് അമൃത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് അത്യാധുനിക കാമ്പസുകളുണ്ട്.